കൊല്ലം: കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം ചടമംഗലം നെട്ടേത്തറ എംസി റോഡിലായിരുന്നു അപകടം. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ പിന്നില്‍ ഇടിക്കുകയും വിദ്യാര്‍ത്ഥികള്‍ തെറിച്ച് റോഡില്‍ വീഴുകയുമായിരുന്നു. പെണ്‍കുട്ടിയുടെ തലയിലൂടെ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ചടയമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്.
കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; കൊല്ലത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

