പെരുമ്പാവൂർ :പെരുമ്പാവൂരിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
കീഴില്ലത്താണ് സംഭവം. കൂരിക്കാമാരി സാജുവിന്റെ മകൻ സനൽ (25) . മണപ്പാട് പുത്തൻ പുര.സുനിൽ ന്റെ മകൻ ഹരികൃഷ്ണൻ (16) മരിച്ചത്.രണ്ടുപേരും മണ്ണൂർ സ്വദേശിയാണ്.
കീഴില്ലം കനാൽ ജംഗ്ഷൻ സമീപമാണ് അപകടം നടന്നത്. ഇടിച്ച ആംബുലൻസിൽ തന്നെ യുവാക്കളെ പെരുമ്പാവൂർ ഗവ.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരിച്ചതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
ആംബുലൻസ് ബൈക്കിലേക്ക് ഇടിച്ചപ്പോൾ ഒരാൾ കാറിന്റെ മുമ്പിലേക്ക് വീഴുകയും കാർ വലിച്ചു കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന് നാട്ടുകാർ പറയുന്നു.


