മൂവാറ്റുപുഴ: വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു. പെരുമറ്റം, പനക്കൽ’ സൈനുദ്ധീൻ (കുഞ്ഞേനിപ്പിളള – 76) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ പെരുമുറ്റത്താണ് സംഭവം. വഴിയിൽ നടന്ന് പോവുകയായിരുന്ന സൈനുദ്ധീനെ സ്വകാര്യ ബസിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പെരുമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഫാത്തിമയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അലി , ജമാൽ പി.എസ് , സുബൈദ. മരുമക്കൾ: ഐഷ, ഷാഹിത..

