മലപ്പുറം: കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്. ഷഹബാസിനാണ് ഗുരുതരമായി പരിക്കേറ്റത്.
ഓടായിക്കലില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സുഹൃത്തിനെ വീട്ടില്‍ വിട്ട് മടങ്ങുകയായിരുന്നു ഷഹബാസ്. അപ്രതീക്ഷിതമായി കാട്ടുപന്നിക്കൂട്ടം റോഡിനു കുറുകെ ഓടിയതോടെ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു.