കോട്ടയം: കടപ്പാട്ടൂര്‍ ബൈപ്പാസില്‍ ക്രെയിന്‍ സര്‍വീസ് വാഹനം ഇടിച്ച് വയോധികന് മരിച്ചു. ബൈപ്പാസില്‍ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നില്‍ ഇന്ന് രാവിലെ 8.15നാണ് സംഭവം.
കടപ്പാട്ടൂര്‍ കേളപ്പനാല്‍ ഔസേപ്പച്ചനാണ് മരിച്ചത്. റോഡില്‍ തെറിച്ച് വീണ ഇയാളുടെ തലയില്‍ ചക്രങ്ങള്‍ കയറിയിറങ്ങി. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ പാലാ പൊലീസും ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തി. അപകടസ്ഥലവും വാഹനത്തിന്റെ ടയറുകളും ശുചിയാക്കിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.

