കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേയ്ക്ക്
ഇടിച്ചുകയറി അപകടം. കോഴിക്കോട് കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്ബില്‍ ഇന്നു പുലര്‍ച്ചെ 2.45 ഓടെയായിരുന്നു അപകടം നടന്നത്.
പമ്ബിലെ ജീവനക്കാരൻ സൂരജിന് അപകടത്തില്‍ സാരമായി പരിക്കേറ്റു. കാലിനാണ് പരിക്ക്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പെട്രോള്‍ പമ്പിലേ ഇന്ധനം അടിക്കുന്ന മെഷീൻ പൂര്‍ണമായും തകര്‍ന്നു. ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ട് തീപിടുത്തം പോലെ വൻ ദുരന്തം ഒഴിവായെന്നു പെട്രോള്‍ പമ്പ് മാനേജ്മെന്റ് അറിയിച്ചു. സംഭവമറിഞ്ഞ മാവൂര്‍ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.


