പെരുമ്പാവൂർ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു. കാഞ്ഞിരക്കാട് സ്വദേശി പാലക്കാട്ടുകുടി വീട്ടിൽ രവിയുടെ മകൻ റെജി (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ എ.എം റോഡിൽ പെരുമ്പാവൂർ മില്ലുംപടിയിൽ വെച്ചാണ് അപകടം. ബൈക്കിന് കുറുകെ ചാടിയ വഴിയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടനെ പെരുമ്പാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് ഓമന. ഭാര്യ പ്രീത. സഹോദരൻ രഞ്ജു.

