പാലക്കാട്: മണ്ണാര്‍ക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുത്തിപള്ളിയായില് മോഹനന് ആണ് മരിച്ചത്.അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്.
മോഹനന്റെ മകള്‍ വര്‍ഷ, അപകടത്തില്‍പ്പെട്ട മറ്റേ ബൈക്കിലുണ്ടായിരുന്ന കല്ലടിക്കോട് സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രാവിലെ 9നാണ് അപകടമുണ്ടായത്.