ത്രിശൂർ: ചങ്ങരംകുളത്ത് വാഹന അപകടത്തിൽ മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേർ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ. ഇന്ന് വെളുപ്പിന് മൂന്നിന് വട്ടപ്പാറയിൽ ആണ് അപകടം നടന്നത്. മൂവാറ്റുപുഴ ഉറവക്കുഴി പടിഞ്ഞാറേ ചാലിൽ യൂസഫിൻ്റെ മകൻ സമർ യൂസഫ് (27), കൊല്ലം കൂടിയിൽ ബഷീർ മകൻ ഷിബിൻ (29) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കാളചന്തയിൽ താമസിക്കുന്ന ചെരട്ടിക്കാട്ടിൽ ഷാജി (47- പഴം ഷാജി ) അശ്വനി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

വാഹന വ്യാപാരികളാണ് മൂവരും. കണ്ണൂരിൽ പോയി മടങ്ങി വരവേയാണ് അപകടം നടന്നത്.
മരിച്ച രണ്ടു പേരും അടുത്തിടെയാണ് വിവാഹിതരായത്. ആട്ടായം ചെള്ളിൽ യൂനസിൻ്റെ മകൾ മുംതാസാണ് സമറിൻ്റെ ഭാര്യ. മുൻഷിറയാണ് ഷിബിൻ്റെ ഭാര്യ.


