മൂവാറ്റുപുഴ : മണ്ണൂരില്‍ കാര്‍ ട്രിപ്പര്‍ ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിനീഷ് (38) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. എം.സി റോഡിലെ മണ്ണൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. പെരുമ്പാവൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പര്‍ ഡ്രൈവര്‍ വിശ്രമിക്കുന്നതിനു നിര്ത്തി്യ ഉടനെയാണ്് അപകടം സംഭവിച്ചത്. പെരുമ്പാവൂരില്‍ നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
മണ്ണൂരില്‍ കാര്‍ ട്രിപ്പര്‍ ലോറിയില്‍ ഇടിച്ച് മലപ്പുറം തിരൂരങ്ങാടി സ്വദേശി മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

