കോട്ടയം ചവിട്ടുവരി ജംഗ്ഷനില്‍ നിയന്ത്രണം വിട്ട കാറുകള്‍ കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. മണര്‍കാട് ചാലക്കുഴിയില്‍ മിലനാ(21)ണ് പരിക്കേറ്റത്. കനത്ത മഴയില്‍ റോഡില്‍ തെന്നിമാറിയ കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തില്‍ സാരമായി പരിക്കേറ്റ മിലനെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.
അപകടം നടന്നപ്പോള്‍ പ്രദേശത്ത് കനത്ത മഴ ആയിരുന്നു. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന മിലന് സഞ്ചരിച്ച കാര്‍ എതിര് ദിശയില്‍ നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകളും പൂര്‍ണമായും തകര്‍ന്നു.


