തൃശൂര്‍: ട്രാന്‍സ്ഫറിന് അപേക്ഷിച്ച് കാത്തിരുന്നു വില്ലനായി അപകടം ട്രാന്ടസ്ഫര് ഇല്ലാത്ത ലോകത്തേയ്ക്ക് വില്സന് യാത്രയായി. അതിര പ്പള്ളിയില് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്.അതിരപ്പള്ളി മേഖലയില്‍ ഗതാത നിയന്ത്രണം ഉള്ളതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നടത്തുന്നില്ല. സഹപ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ വേണ്ടി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മലക്കപ്പാറ വളവില്‍ വച്ച് തടി കയറ്റിയ ലോറി ഇടിക്കുകയായിരുന്നു.
കൊല്ലം സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വൈ വില്‍സനാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴുമണിയോടെ യായിരുന്നു അപകടം.തലയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാട്ടിലേക്ക് ട്രാന്‍സ്ഫറിന് അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.


