മൂവാററുപുഴ: ചാത്തമറ്റത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെവീടിനുള്ളില് വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. പൈങ്ങോട്ടൂര്‍ ചാത്തമറ്രം കാക്കുന്നേല്‍ കെ.എന്‍.ശശി (57) , ഭാര്യ ഒമന ശശി (55), മകന് ശ്രീകൃഷ്ണന് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശിയും ഓമനയും വീടിന്റെ ഹാളിലും , മകന് ശ്രീകൃഷ്ണന് ബഡ് റൂമിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇവരുടെ സമീപത്തുനിന്നും വിഷം കൊണ്ടുവന്നതായി തോന്നിപ്പിക്കുന്ന കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ മരിച്ചുകിടക്കുന്ന വിവരം അയല്‍വാസികളാണ് പോത്താനിക്കാട് പോലീസിനെ അറിയിച്ചത്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇന്‍ക്വസ്റ്ര് തയ്യാറാക്കി മൃദുദേഹങ്ങള്‍ മൂവാററുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ കൂട്ട ആത്മഹത്യ വിവരം അറിഞ്ഞ പോത്താനിക്കാട് സ്വദേശനിയായ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ഗുരുതരാവസ്തയില് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മറ്റു മക്കള്‍. ദീപ, ധന്യ, ദിവ്യ….