ആലപ്പുഴ: അമിത വേഗത്തില്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട കടയിലേക്ക് ഇടിച്ചു കയറി. കണ്ടിയൂര്‍ ചന്തയ്ക്ക് സമീപം രജീഷിൻ്റെ ഉടമസ്ഥതയിലുള്ള ധനലക്ഷ്മി സ്റ്റോഴ്സിലേക്കാണ് കാര്‍ ഇടിച്ചു കയറിയത് . പനച്ചമൂട് സ്വദേശിയായ രാജന് എന്നയാൾ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 11.30ക്ക് ആയിരുന്നു സാംവം. രജീഷ് കടയ്ക്കുള്ളില്‍ ആയിരുന്നതിനാലും സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് ആളില്ലാതിരുന്നതിനാൽ വന്‍ അപകടം ഒഴിവായി. കടയിലെ അലമാരകളും വില്‍പ്പനയ്ക്കുവെച്ചിരുന്ന സാധനസാമഗ്രികളും അപകടത്തില്‍ നശിച്ചു. കാറിൻ്റെ മുന്‍ഭാഗം പൂർണമായും തകര്‍ന്നു. രാജനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


