കൊച്ചി : ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. രാത്രിയില്‍ വഴിതെറ്റി വന്ന് സ്കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് സംശയം.
ഇന്നലെ രാത്രി മഞ്ഞുമ്മലില്‍ 10.50 ഓടേയാണ് സംഭവം. ആദ്യം ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആധാര്‍ കാര്‍ഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതുവൈപ്പ് സ്വദേശി കെല്‍വിന്‍ ആന്റണി ആണ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടിരിക്കാം എന്ന സംശയത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് രണ്ടാമത്തെയാളുടെ മൃതദേഹം കൂടി കണ്ടെത്തിയത്. സ്കൂട്ടറിന്റെ നമ്ബര്‍ പ്ലേറ്റ് അനുസരിച്ച് പരിശോധിച്ചപ്പോള്‍ വാഹനം ചേരാനെല്ലൂര്‍ സ്വദേശിയുടേതാണ് എന്ന് തിരിച്ചറിഞ്ഞു.


