പാലക്കാട് കരിമ്പ പനയമ്പടത്ത് സ്വകാര്യ ബസും ട്രക്കും കാറും കൂട്ടിയിടിച്ച് കുട്ടികളടക്കം 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചപ്പോൾ പിന്നിലിരുന്ന വാഹനം നിയന്ത്രണം വിട്ട് ട്രക്കിൽ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യബസ് കെഎസ്ആര്‍ടിസിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ തൊട്ടുപുറകില്‍ വന്ന കാറും ട്രക്കില്‍ ഇടിച്ചു.


