കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളിയെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി.നേവിയുടെ ഡൈവര്‍മാര്‍ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയില്‍ അര്ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. നേവിയുടെ ഡൈവര്‍മാര്‍ പുഴിയിലിറങ്ങി പരിശോധിച്ചുവെന്നും ലോറി കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നട ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ
രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ അറിയിച്ചു. സാങ്കേതിക വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നാവിക സേനയുടെ എട്ട് അംഗ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.മെറ്റൽ ഡിറ്റക്ടറുകൾ ചിത്രദുർഗയിൽ നിന്നും മംഗളുരുവിൽ നിന്നും കൊണ്ട് വരും. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നാണ് അര്‍ജുന്റെ കുടുംബത്തിന്റെ പ്രതീക്ഷ. ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. ലോറി നിലവിലുള്ള സ്ഥലത്ത് കുഴിയെടുത്ത് പരിശോധന ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചതായി മന്ത്രി കെ ബി ഗണേഷ്കുമാർ പറഞ്ഞു.


