തൃശ്ശൂര്‍: പട്ടിക്കാട് ദേശീയപാതയില്‍ പച്ചക്കറി കയറ്റിവന്ന ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്.തമിഴ്നാട്ടില്‍ നിന്നും കായ കയറ്റിവന്നമിനി ലോറിയുടെ ഡ്രൈവര്‍ തമിഴ്നാട് ഗോപിചെട്ടിപാളയം സ്വദേശി 27 വയസ്സുള്ള മോഹന്‍ രാജ് ആണ് മരിച്ചത്. രണ്ട് മിനി ലോറികളും ഒരു ചരക്ക് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ദേശീയപാതയിലെ സ്പീഡ് ട്രാക്കില്‍ നിര്‍ത്തിയിട്ട മിനി ലോറിയുടെ ഡ്രൈവറെ സഹായിക്കാന്‍ നിര്‍ത്തിയതായിരുന്നു രണ്ടാമത്തെ മിനിലോറി.
Home Accident പച്ചക്കറി ലോറികള്‍ കൂട്ടിയിടിച്ചു മറിഞ്ഞു, അടിയില്‍പ്പെട്ട ഡ്രൈവര്‍മാരില്‍ ഒരാള്‍ മരിച്ചു
പച്ചക്കറി ലോറികള്‍ കൂട്ടിയിടിച്ചു മറിഞ്ഞു, അടിയില്‍പ്പെട്ട ഡ്രൈവര്‍മാരില്‍ ഒരാള്‍ മരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

