തിരുവനന്തപുരം: സര്‍വ്വീസിനിടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച സംഭവത്തില്‍ വിഴിഞ്ഞം ഡിപ്പോയിലെ മൂന്നു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.മെക്കാനിക്കുമാരായ റിങ്കില്‍ ടോബി. പി. ആര്, അരുണ്‍ലാല്‍ പി.എസ്, വി.ജി ഗോപകുമാര്‍ എന്നിവരെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടത്തി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ ഗുരുതര വീഴ്ച വരുത്തിയത് കൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. വെടിവച്ചാന്‍ കോവിലില്‍ വച്ച് ടയര്‍ ഇളകി പോകുകയായിരുന്നു. പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബസില്‍ നിരവധി യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. വിഴിഞ്ഞത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോവുകയായിരുന്നു ബസാണ് അപകടത്തില്‍ പെട്ടത്.


