നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പരുക്കേറ്റ ആള് മരിച്ചു. പതിമംഗലം ആമ്പ്രമ്മല്‍ ചുടലക്കണ്ടിയില്‍ സി.കെ. അസീസ് (55 ) ആണ് മരിച്ചത്. വയനാട് കമ്പളക്കാടുള്ള സ്ഥാപനത്തില്‍ നിന്നും തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. ദേശീയപാതയില്‍ കൊടുവള്ളി മദ്രസ്സ ബസാറില്‍ വച്ച് ഇന്നലെ രാത്രി വൈകിയായിരുന്നു അപകടം. അപകടത്തില്‍ പരിക്ക് പറ്റിയ ഇദ്ദേഹത്തെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

