മധ്യപ്രദേശില്‍ കെട്ടിടത്തിന് തീപിടിച്ച് ഏഴ് പേര് മരിച്ചു. 25 പേര്‍ക്ക് പൊള്ളലേറ്റു. മധ്യ പ്രദേശിലെ ഗ്വാളിയറിലാണ് തീപിടുത്തമുണ്ടായത്. തീപിടിച്ച് ഇന്ന് രാവിലെയാണ് മൂന്ന് നില കെട്ടിടത്തിനു തീപിടിച്ചത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കെട്ടിടത്തില്‍ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. മുകളില്‍ രണ്ട് നിലകളിലായി നിരവധി പേരാണ് താമസിച്ചിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

