കാലത്തിനനുസരിച്ച് പലവിധത്തിലുള്ള മാറ്റങ്ങൾ ഇന്ന് വീട് നിർമ്മാണത്തിൽ വന്നിട്ടുണ്ട്. ഡിസൈനിലും, മെറ്റീരിയലിലും, നിർമ്മാണ രീതിയിലുമൊക്കെ നിരവധി മാറ്റങ്ങൾ ഇതിനോടകം വന്നു കഴിഞ്ഞു. നിങ്ങൾ വീട് നിർമ്മിക്കാൻ ഒരുങ്ങുകയാണോ എങ്കിൽ ഈ ട്രെൻഡുകൾ നിങ്ങൾ അറിയാതെ പോകരുത്.
ഫൗണ്ടേഷൻ
സാധാരണമായി അടിത്തറ കെട്ടാൻ കരിങ്കല്ലും ചെങ്കല്ലുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. കറുത്ത നിറത്തിലാണ് ഈ മെറ്റീരിയൽ കാണപ്പെടുന്നത്. ഈർപ്പം കൊണ്ടുള്ള പ്രശ്നങ്ങൾ തടയാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ റാംഡ് എർത്ത് രീതിയിലാണ് അടിത്തറ കെട്ടുന്നത്. മണ്ണ് കൊണ്ടുള്ള പാളികൾ ഉപയോഗിച്ചാണ് നിർമ്മാണം. ഇതിനൊപ്പം സിമന്റ് അല്ലെങ്കിൽ കുമ്മായം ചേർക്കുന്നു.