കല്പറ്റ: വയനാട് കല്പറ്റയില് നടന്ന വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശിനിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയുമായ 24 വയസ്സുകാരി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങല്‍ മുഹമ്മദ് അബ്ദുല്‍ സലാമിന്റെ മകള്‍ ഫാത്തിമ തസ്കിയയാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അജ്മിയ എന്ന വിദ്യാര്‍ഥിനിക്കും സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പന്നിയാര്‍ റോഡിലെ വളവില്‍ ഇന്നലെ രാത്രി 10 മണിയോടെ ഇരുവരും സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണാണ് അപകടമുണ്ടായത്.
Home Accident വയനാട്ടില്‍ സ്കൂട്ടര്‍ അപകടം; കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

