കാസര്‍ഗോഡ്: പെരിയയില്‍ ദേശീയപാത നിര്‍മാണത്തിനായി എടുത്ത കുഴിയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു.
തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പെരിയയിലെ ക്ഷേത്രോത്സവം കണ്ടു മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.


