കല്‍പ്പറ്റയിലും ത്രിശൂരും വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. കല്‍പ്പറ്റയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചത്. മലപ്പുറം സ്വദേശികളായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ് (19) എന്നിവരാണ് മരിച്ചത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് മേപ്പാടി കാപ്പംകൊല്ലിയിലായിരുന്നു അപകടം.മുഹമ്മദ് ഹാഫിസ് അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരുക്കേറ്റ ഇല്ല്യാസ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലോറിയുടെ വലത് സൈഡില്‍ ഇടിച്ച ശേഷം ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടന്‍തന്നെ നാട്ടുകാരാണ് യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. ഇരുവരും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാര്‍ഥികളാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
തൃശ്ശൂര്‍ പോട്ട ദേശീയ പാതയില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് രണ്ട് യുവാക്കള്‍ മരിച്ചത്. ചാലക്കുടി വെട്ടുകടവ് കറുക്കപ്പിള്ളി മാത്യുവിന്റെ മകന് ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകന് ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.


