കണ്ണൂര്‍ : പെട്രോള്പമ്പിലേയ്ക്ക് ഇടിച്ചു കയറിയ പോലീസ് ജീപ്പിന് ഇന്‍ഷുറന്‍സ് ഇല്ല. കാള്‍ടെക്സ് ജംക്ഷനില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി. പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാര്‍ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ച സംഭവം പോലീസ് ജീപ്പിന് ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി.
കണ്ണൂര്‍ എ.ആര് ക്യാംപിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത് . ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പിലെത്തി പരിശോധന നടത്തും.സംഭവം അന്വേഷിക്കുമെന്നു കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത്കുമാര്‍ പറഞ്ഞു.വിശദമായഅന്വേഷണം നടത്തും.വാഹനത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.
ജീവനക്കരാന് പെട്രോള്‍ നിറയ്ക്കുന്ന ഉപകരണം വലിച്ചെറിഞ്ഞിട്ട് ഓടി മാറുകയായിരുന്നു. അമിത വേഗതയിലായിരുന്നു പോലീസ് ജീപ്പ്. ഇടിയുടെ ആഘാതത്തില്‍ തീപിടുത്തം ഉണ്ടാവാതിരുന്നതിനാല്‍ ആണ് വന്‍ ദുരന്തം വഴിമാറിയത്.


