തിരുവനന്തപുരം: ബസില്‍ കയറുന്നതിനിടെ വീണ് ചക്രം കാലില്‍ കയറിയിറങ്ങി വൃദ്ധ മരിച്ചു. ഒറ്റ ശേഖരമംഗലം മണ്ഡപത്തിന് കടവ് പുല്ലാന്നി വിളവീട്ടില്‍ വിജയമ്മ (70) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കാട്ടാക്കട കെ എസ് ആര് ടി സി ബസ് സ്റ്റാന്റിലാണ് അപകടം. ബസില്‍ കയറുന്നതിനിടെ കാല് വഴുതി വീണ വൃദ്ധയുടെ കാലില്‍ ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

