മഹാരാഷ്ട്രയിലെ സത്താരയില്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. ഏഴ് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സത്താരയ്ക്കും സാംഗ്ലിയ്ക്കും ഇടയില്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞത്. അപകടത്തില്‍പ്പെട്ടത് മുംബൈയില്‍ നിന്ന് ഗോവയിലേയ്ക്ക് പോയ സംഘം. ഡ്രൈവര്‍ ഒഴികെ എല്ലാവരും മുംബൈയില്‍ സ്ഥിര താമസക്കാരായ മലയാളികളാണ്.
മൃതദേഹങ്ങള്‍ കരാടിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടവര്‍ മുംബൈ വാഷിയില്‍ സ്ഥിരതാമസക്കാരാണ്.


