കണ്ണൂര്‍: ചെങ്കല്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശേരിക്ക് അടുത്താണ് അപകടം. തലശ്ശേരി-ഇരിട്ടി റോഡില്‍ ഉളിയിലില്‍ നടന്ന അപകടത്തില്‍ കാര്‍യാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂല്‍ അബ്ദുറൗഫ്, സഹോദരീ ഭര്‍ത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്.
ഉളിയില്‍ പാലത്തിന് സമീപംവെച്ച് ഇവര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തലശ്ശേരിയിലെ വീട്ടില്‍നിന്ന് കര്‍ണാടക കുടകിലേക്ക് പോകുകയായിരുന്നു അബ്ദുറൗഫും അബ്ദുറഹീമും. കുടകില്‍ വ്യാപാരസ്ഥാപനത്തില്‍ പാര്‍ട്ണര്‍മാരാണ് ഇരുവരും.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെയും ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


