അരൂർ -തൂറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് പ്രാഥമിക നിഗമനമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്. ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടർ പറഞ്ഞു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഗര്‍ഡര്‍ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എറണാകുളത്ത് നിന്നു വാഹനങ്ങൾ അരൂരിൽ നിന്നും വഴി തിരിച്ചു വിടുന്നു. ചേർത്തല എക്സ്റേ ജംഗ്ഷനിൽ നിന്നും വഴിതിരിച്ചുവിടുകയാണ്.ഡ്രൈവർ കാബിന്റെ ഭാഗത്തേക്കാണ് ഗർഡറുകൾ പതിച്ചത്. സ്റ്റിയറിങ്ങിനോട് ചേർന്ന് പതിഞ്ഞ നിലയിലായിരുന്നു രാജേഷിന്റെ മൃതദേഹം. മുട്ടക്കയറ്റി വന്നതായിരുന്നു രാജേഷ്. ഇതിനിടെയാണ് ഉയരപ്പാത നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ പിക്കപ് വാനിന് മുകളിലേക്ക് പതിച്ചത്. അപകടത്തെ തുടർന്ന് ആലപ്പുഴ – എറണാകുളം റൂട്ടിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്.


