പാലക്കാട് :പാലക്കാട്, അലനല്ലൂര്‍ ടൗണില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാര്‍ യാത്രക്കാരന് പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മന്‍കുഴി വാസുദേവന്റെ മകന് സുമേഷ് (24) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ചെമ്മന്‍ കുഴി ശ്രീനാഥ് (24)നു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് അലനലൂര്‍ ആശുപത്രിപ്പടിക്കു സമീപമാണ് അപകടം. പാലക്കാഴിയില്‍ നിന്ന് അലനല്ലൂര്‍ ഭാഗത്തേക്ക് വരുന്ന കാറും എതിരെ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. സുമേഷിനെ ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച സുമേഷ് ഫോട്ടോഗ്രഫറാണ്.


