അടിമാലി: ഇന്‍വേഡര്‍ ജീപ്പ് കത്തി വാഹനത്തിലുണ്ടായിരുന്ന ഉടമ വെന്തു മരിച്ചു. പൊന്മുടിയില് താമസിക്കുന്ന കോലോത്ത് ബേബി മാത്യു ( 52 ) ആണ് ദാരുണമായി മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെ വെള്ളത്തുവല്‍ – കൊന്നത്തടി റോഡില്‍ കാക്കാ സിറ്റിക്ക് സമീപം റോഡിലായിരുന്നു സംഭവം.
റോഡരികില്‍ നിര്ത്തിയിരിയ്ക്കുകയായിരുന്നുവെന്ന് കരുതുന്ന വാഹനം സ്ഫോടന ശബ്ദത്തോടെ തീ കത്തിപ്പടരുകയായിരുന്നു.’ശമ്പും കേട്ട് സമീപത്ത് ഉണ്ടായിരൂന്ന കടയില്‍ നിന്നും ആളുകളെത്തുമ്പോഴേക്കും വാഹനം പൂര്‍ണമായും തീയില്‍ ആളിക്കത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏലത്തോട്ടമുടമയായ ഇയാള്‍ക്ക് പൊന്മുടിയിലും, അഞ്ചാംമൈലിലും കൃഷിത്തോട്ടങ്ങളുണ്ട്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കന്ന ആവശ്യത്തിലേക്കു് വാഹനത്തില്‍ പെട്രോള്കരുതിയിരുന്നതായിട്ട് സൂചനയുണ്ട്. ഏതെങ്കിലും കാരണവശാല്‍ തീ പടര്ന്നതാകാമെന്നു് കരുതുന്നു.വെള്ളത്തൂവല്‍ പോലീസെത്തി വിദഗ്ദ പരിശോധനയ്ക്കായി വാഹനം സൂക്ഷിച്ചിരിയ്ക്കകയാണ്. ഭാര്യ ആഷ പൊന്മുടി കദളിക്കാട്ടില്‍ കുടുംബാഗം മ ക്കള്‍: അമല്‍, ജോസഫ് ഇരുവരും വിദ്യാര്‍ത്ഥികള്‍


