എംസി റോഡ് കാലടിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കാലടി മരോട്ടിച്ചോട്ടിൽ ഇന്ന് വൈകിട്ടാണ് സംഭവം. പരിക്കേറ്റവരെ അങ്കമാലി സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
മൂന്ന് കാറുകളും ബൈക്കും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.ഓട്ടോറിക്ഷയിൽ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ റോഡിൽ തെറിച്ചു വീണിരുന്നു. ഇയാളുടെ ദേഹത്ത് വാഹനം കയറാതിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.