മലപ്പുറം: താനൂരില്‍ അപകടത്തില്‍പ്പെട്ട ‘അറ്റ്ലാന്റിക്’ ബോട്ട് ഉടമ നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്നുപേര്‍ അറസ്റ്റില്‍. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37) എന്നിവരാണ് പിടിയിലായത്. താനൂര്‍ സ്വദേശികളായ മൂവരേയും പൊന്നാനിയില്‍ വെച്ചാണ് പിടികൂടിയത്. നാസറിനെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത് തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
നാസറിനെ വിട്ടുകിട്ടാന്‍ പൊലീസ് ബുധനാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. വൈകുന്നേരം ആറുമണിയോടെയാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപില്‍ ദാസിന് മുമ്പാകെ പ്രതിയെ ഹാജരാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ആണ് പ്രതിയെ കോഴിക്കോട്ട് നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. താനൂരിലെ പ്രതിഷേധം കണക്കിലെടുത്താണ് മലപ്പുറത്തേക്ക് പ്രതിയെ മാറ്റിയത്. രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


