മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന ഫൈബര്‍ വള്ളം 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തിയാണ് ടൂറിസ്റ്റ് ബോട്ടാക്കിയതെന്ന് ആരോപണം ഉയന്നിട്ടുണ്ട്. മാരിടൈം ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഇതടക്കമുള്ള കാര്യങ്ങളില്‍ എടുത്ത നിലപാടുകളും ഹുരൂഹമാണ്.
ബോട്ടുടമയായ നാസര്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് പരിശോധിക്കുന്നതിനായി മാരിടൈം ബോര്‍ഡിന്റെ സര്‍വേയര്‍ ആലപ്പുഴയില്‍ നിന്നെത്തി പരിശോധന നടത്തിയിരുന്നു. ഇതില്‍ ഒട്ടേറെ അപാകതകള്‍ കണ്ടതിനെത്തുടര്‍ന്ന് പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
സര്‍വ്വീസ് നടത്തിയത് ഫിറ്റ്നസില്ലാതെ….?
മാരിടൈം ബോര്‍ഡ് ചൂണ്ടിക്കാട്ടിയ അപാകതകള്‍ പരിഹരിച്ചുവെന്നറിയിച്ച് നാസര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കുകയും തുടര്‍ന്ന് വീണ്ടും ബോട്ട് പരിശോധിക്കുകയും ഫലം വരുന്നതിന് മുമ്പ് കഴിഞ്ഞ മാസം ബോട്ട് സര്‍വീസ് നടത്തുകയും ചെയ്തിരുന്നു. ആദ്യം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോള്‍ ലഭിച്ച രജിസ്ട്രേഷന് നമ്പര്‍ KIV/BPR/99/23 ബോട്ടിന്റെ യഥാര്‍ഥ രജിസ്ട്രേഷന് നമ്പറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉടമ സര്‍വീസ് ആരംഭിച്ചതെന്ന് മാരിടൈം ബോര്‍ഡ് പറഞ്ഞു. യാത്രയില്‍ ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപാധികള്‍ എല്ലാവര്ക്കുമുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.