തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് യുവതി മരിച്ചു. കൊല്ലം ചടയമംഗലത്തിന് സമീപം കുരിയോട് ടെസ്റ്റ് റണ്ണിനായി റോഡില്‍ ഇറക്കിയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിക്കുകയായിരുന്നു. അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്. ലിസിയുടെ ഭര്‍ത്താവ് സാമുവല്‍, വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വാഹനം ഓടിച്ചിരുന്ന രജ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സാമുവലിനെ പരിക്കുകളോടെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതി സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇന്നലെയാണ് അപകടം നടന്നത്.


