തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മകള്‍ക്ക് ഗുരുതര പരുക്ക്. അപകടത്തെതുടര്‍ന്ന് ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ബൈക്ക് യാത്രികനായപിരപ്പന്കോട് സ്വദേശി ഷിബു(35 ) ആണ് മരിച്ചത്. മകള്ള് അലംകൃത (4) ഗുരുതര പരുക്കേറ്റ് ചികില്‍സയിലുള്ളത്.. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്.
ഇടുക്കി കട്ടപ്പനയില്‍നിന്ന് തിരുവനന്തപുരത്തേക്ക് രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.


