ദുബായ്: തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കണ്ടെയ്നര്‍ കപ്പലില്‍ വന്‍ തീപിടിത്തം. ജബല്‍ അലി തുറമുഖത്ത് രാത്രി 12 മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ജബല്‍ അലിയിലേത്. സംഭവത്തില്‍ ആളപായമില്ലെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.
സിവില്‍ ഡിഫന്‍സ് സംഘമെത്തി തീകെടുത്തി. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലില്‍ വലിയ പൊട്ടിത്തെറിയുണ്ടായതായും തുടര്‍ന്നാണ് തീപടര്‍ന്നതെന്നുമാണ് റിപ്പോര്‍ട്ടുകൾ.


