ചാലിക്കടവിൽ ടിപ്പർ ഇടിച്ച് ബൈക് യാത്രക്കാരൻ മരിച്ചു. വാളകം കുന്നക്കാൽ പാറക്കൽ വീട്ടിൽ പി.എൻ സജീവാണ് (51) മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് ചാലിക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്.അപകടത്തിൽ ടിപ്പറിനടിയിൽപ്പെട്ട സജീവനെ ക്രെയിനുപയോഗിച്ച് ടിപ്പർ പൊക്കിയ ശേഷമാണ് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് പുറത്തെടുത്തത്. വയറിന് ഗുരുതരമായി പരിക്കേറ്റ സജീവൻ 2.30 ഓടെ മരിച്ചു. രാധയാണ് ഭാര്യ. മക്കൾ ആർച്ച, അർച്ചന, അപർണ്ണ ( മൂവരും വിദ്യാർത്ഥികൾ). സംസ്കാരം വ്യാഴാഴ്ച നടക്കും.

