ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എം.സി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപം പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരത്തു നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശവും കടയുടെ ഷട്ടറും പൂര്‍ണമായും തകര്‍ന്നു. മൂന്ന് കുട്ടികളടക്കം അഞ്ച് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.


