മൂവാറ്റുപുഴ : നിര്‍ത്തിയിട്ടിരുന്ന ടോറസിന് പിന്നില്‍ കാറിടിച്ച് ഒരുമരണം. ഹോസ്റ്റല്‍പടി കല്ലുങ്കല്‍ പോള്‍ വര്‍ഗ്ഗീസ് (70) ആണ് മരിച്ചത്. മൂവാറ്റുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്റിന് എതിര്‍വശം ഇന്ന് രാവിലെ യാണ് അപകടം. തൊടുപുഴറോഡില് നിന്ന് മൂവാറ്റുപുഴയിലേയ്ക്ക് വരികയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയ്ക്ക് പിന്നിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായും തകര്‍ന്നു. റിട്ട. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായിരുന്നു പോള്‍. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ .