ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻ്റെ വാതിൽ തുറന്നപ്പോൾ പ്ലസ് ടു വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീണു. തിരുമല എഎംഎച്ച്എസിലെ പ്ലസ്ടു വിദ്യാർഥി സന്ദീപിനാണ് ഗുരുതരമായി പരിക്കേറ്റത്. സന്ദീപ് വീണിട്ടും ബസ് നിർത്തിയില്ലെന്നാണ് പരാതി. നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ബസ് തടഞ്ഞിട്ടു. സന്ദീപിൻ്റെ പിതാവ് സതീഷ് കുമാർ മലയിൻകീഴ് പോലീസിൽ പരാതി നൽകി.
രാവിലെ 8.30ഓടെയാണ് സംഭവം. കൊല്ലോട് പൊറ്റെൻകാവ് സ്വദേശി സന്ദീപാണ് സ്കൂളിലേക്ക് പോകാനായി ബസിൽ കയറിയത്. അന്തിയൂർക്കോണം പാലം കഴിയെവെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് ഗട്ടറിൽ ചാടിയപ്പോഴാണ് ഡോർ തുറന്നു പോയത്.വിദ്യാർഥിനി പുറത്തേക്ക് വീഴുന്നത് കണ്ട് യാത്രക്കാർ നിലവിളിച്ചിട്ടും ബസ് നിർത്തിയില്ലെന്നാണ് പരാതി. .


