യുപി: ബാരാബങ്കിയില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര് കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. 12 പേരെ രക്ഷപ്പെടുത്തി. എട്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ചിലരെ ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിേവഴ്സിറ്റിയിലേയ്ക്ക് വിദഗ്ധ ചികില്‍സയ്ക്കായി മാറ്റി. അഗ്നിരക്ഷാസേനയും പൊലീസും എസ്ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങളില്‍ ആളുകള്‍ കുടിങ്ങിക്കിടപ്പുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. അപകടകാരണം വ്യക്തമല്ല.
ബാരാബങ്കിയില്‍ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണ് രണ്ടു പേര് കൊല്ലപ്പെട്ടു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

