മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് എട്ട് കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഷാഹ്പൂരിലെ ഹർദൽ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. പരിക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് രക്ഷാപ്രവർത്തനം നടത്തി. ഭിത്തി തകർന്നതിനെത്തുടർന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.


