ഗായകന് വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല.
വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ രണ്ട് കാറുകളുടേയും മുന്‍ഭാഗം തകര്‍ന്നു. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി.


