കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. മതിൽ കെട്ടാൻ എത്തിയ അതിഥി തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഒഡീഷ സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞയുടന്‍ തന്നെ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വെള്ളിമാടുകുന്നില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.


