തിരുവനന്തപുരം: നഗരത്തില്‍ അനധികൃത പാര്‍ക്കിംഗ് കാരണം വാഹാനാപകടങ്ങള്‍ വര്‍ധിക്കുകയാണെന്ന ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ അനധിക്യത പാര്‍ക്കിംഗ് തടയാന്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്. റിപ്പോര്‍ട്ട് നാലാഴ്ചക്കകം സമര്‍പ്പിക്കണം. 2019 ല്‍ മാത്രം അനധിക്യത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് 37 അപകടങ്ങളാണ് നടന്നത് . ഇതില്‍ 35 പേര്‍ക്ക് പരിക്കേറ്റു. പൂജപ്പുര സ്വദേശി വിജയകുമാരന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.


