കോഴിക്കോട് : താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് 5 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. താമരശ്ശേരി -മുക്കം സംസ്ഥാന പാതയില്‍ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്ത് രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നടപ്പാതയുടെ സ്ലാബ് തകര്‍ത്ത് സമീപത്തെ മതിലില്‍ ഇടിച്ചത്.
കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആല്‍ബര്‍ട്ട്, ആല്‍ബില്‍, ജിയോ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൈക്കാവ് സ്വദേശി ബെയ്സിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.