ഏതന്‍സ്: വടക്കന്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള അപകടം മരണം 36 ആയി. തലസ്ഥാന നഗരമായ ഏതന്‍സില്‍ നിന്നും തെസ്സലോനിക്കയിലേക്ക് പോയ യാത്രാ ട്രെയിനും എതിരെ വന്ന ചരക്കു തീവണ്ടിയും കൂട്ടിയിടിച്ച് ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്. 350 യാത്രക്കാരായിരുന്നു ഏതന്‍സില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോഗികള്‍ പാളം തെറ്റുകയും ചിലത് തീപിടിച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു. യാത്രക്കാരില്‍ ചിലര്‍ വെന്ത് മരിക്കുകയായിരുന്നുവെന്ന് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. രക്ഷപ്പെട്ട യാത്രക്കാരെ ബസ് വഴി തെസ്സലോനിക്കയിലേക്ക് സുരക്ഷിതമായി മാറ്റുകയായിരുന്നു.

