പറവൂര്‍: ചാരായം വാറ്റി വില്‍പ്പന നടത്തുന്ന ദമ്പതികള്‍ എക്സൈസ് പിടിയിലായി. പുത്തന്‍വേലിക്കര കല്ലേപറമ്പ് കളപറമ്പ് വീട്ടില്‍ വിന്‍സെന്റ് മകന് അനീഷും ഭാര്യ രാജിയും ചേര്‍ന്ന് വീട്ടില്‍ വച്ച് ചാരായം വാറ്റി വില്‍ക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ നിന്നും 1 ലിറ്റര്‍ ചാരായവും, 75 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി.
രഹസ്യ വിവരത്തെ തുടര്‍ന്ന് പറവൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറായ വി.ആര്. രാജീവ്, അസി. ഇന്‍സ്പെക്ടര്‍ കെ.വി. ബേബി, ഉദ്യോഗസ്ഥരായ പി.ബി. ഷിബു, കെ.വി. വിപിന്‍ദാസ്, ജോസ് റൈബി, എം.കെ. ജീമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


